ശിവക്ഷേത്രത്തില് പൂര്ണപ്രദക്ഷിണം മറ്റ് ആരാധാന ക്രമങ്ങളും
ശിവക്ഷേത്രത്തില് പൂര്ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്......
പൂര്ണതയുടെ ദേവന് പൂര്ണതയുടെ ദേവനാണ് ശിവന്. അതുകൊണ്ട് തന്നെ പൂര്ണ പ്രദക്ഷിണം വെച്ചാല് അതിനര്ത്ഥം ശിവന്റെ ശക്തികള് പരിമിതം എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെയാണ് ശിവ ക്ഷേത്രത്തില് പൂര്ണപ്രദക്ഷിണം വെയ്ക്കാത്തതും ശിവഭഗവാന്റെ ശിരസ്സില് നിന്നും ഗംഗാ ദേവി ഒഴുകിക്കൊണ്ടിരിയ്ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഗംഗാജലം ഒഴുകുന്ന ഓവ് മുറിച്ച് കടന്ന് പ്രദക്ഷിണം ചെയ്യരുത് എന്നൊരു വിശ്വാസവും നിലനില്ക്കുന്നുണ്ട്.
അഭിഷേക ജലത്തിന്റെ പ്രാധാന്യം ശിവനെ അഭിഷേകം ചെയ്യുന്ന അഭിഷേകജലം പലപ്പോഴും പൂര്ണപ്രദക്ഷിണ സമയത്ത് ഭക്തര് ചവിട്ടാന് ഇടയുണ്ട്. അതുകൊണ്ടും പൂര്ണപ്രദക്ഷിണം അരുതെന്ന് പറയുന്നു പ്രദക്ഷിണങ്ങളെല്ലാം വലത്തോട്ട് തന്നെയായിരിക്കണം എന്ന് നിര്ബന്ധമുണ്ട്.
അതുകൊണ്ട് തന്നെയാണ് വലത്തു വെയ്ക്കുക എന്ന് പഴമക്കാര് പറയുന്നതും. അര്ദ്ധപ്രദക്ഷിണവും പാപവും അര്ദ്ധപ്രദക്ഷിണം ചെയ്യുന്നത് പാപങ്ങളെ ഇല്ലാതാക്കുന്നു എന്നും വിശ്വാസമുണ്ട്. ഭക്തരെ പാപത്തില് നിന്നും മോചിപ്പിക്കാന് ലോകനാഥനായ ശിവനു മേല് വേറെ ശക്തി ഇല്ലെന്നതും അര്ത്ഥ പ്രദക്ഷിണത്തിന്റെ കാരണങ്ങളില് ചിലതാണ് .
ക്ഷേത്രത്തിൽ ആദ്യം തൊഴേണ്ടത് പ്രധാന മൂർത്തിയെയോ? ഓരോ ദേവതയെയും ആരാധിക്കേണ്ടത് ഇങ്ങനെ......
ക്ഷേത്ര ദര്ശനം നടത്താത്ത ഹൈന്ദവ വിശ്വാസികള് ഉണ്ടാകില്ല. ആരാധിക്കുന്നതിനു മുന്പ് സ്വയം ഈശ്വരനാകണം എന്നാണ് ആചാര്യന്മാര് പറയുന്നത്. ക്ഷേത്രാരാധനയ്ക്കിടെ തികഞ്ഞ മാനസിക അച്ചടക്കം പാലിക്കേണ്ടതു നിര്ബന്ധമാണ്. ഈശ്വരനില് മനസ്സ് അര്പ്പിച്ച് അതില് ലയിച്ചുവേണം ആരാധനകള് . ‘ശിവോഹം’ (ഞാന് ശിവനാണ്) എന്ന സങ്കല്പത്തോടെയാണു ശിവനെ ആരാധിക്കേണ്ടത്. അയ്യപ്പനെ ആരാധിക്കാന് പോകുന്നത്
‘അയ്യപ്പന്’ ആയിട്ടാണ്. ദൈവത്തെ ആരാധിക്കാന് സ്വയം അര്ഹനാകുക എന്ന ആചാരത്തിന്റെ ഭാഗമാണ് ഇക്കാര്യങ്ങള്. മാനുഷികമായ ചാപല്യങ്ങളില് നിന്നു വിട്ട് ദൈവികമായ മാനസികാവസ്ഥയിലാണ് ഈശ്വരനെ ആരാധിക്കേണ്ടത് എന്നാണ് ഈ സങ്കല്പത്തിന്റെ സാരം ക്ഷേത്രത്തില് പ്രവേശിക്കുമ്പോള് ആദ്യം കാണുന്നത് കൊടിമരത്തെയാണ്.
എന്നാല് നമ്മളില് പലരും കൊടിമരത്തെ തൊഴാന് വിട്ടു പോകാറുണ്ട്. രാജകൊട്ടാരത്തില് പ്രവേശിക്കുമ്പോള് കൊടികൂറ കണ്ട് വണങ്ങുന്ന പോലെ ക്ഷേത്രത്തില് പ്രവേശിക്കുമ്പോള് കൊടിമരത്തെ തൊഴുന്നത്. കാരണം അഷ്ടദിഗ്പാലകരും ക്ഷേത്രദേവതയുടെ പാദവും കൊടിമരച്ചുവട്ടിലാണ്. ക്ഷേത്രദേവതയ്ക്ക് ഗ്രാമാധിപന്റെ സ്ഥാനമാണ് ഉള്ളതെന്ന് ഓര്ക്കുക ക്ഷേത്രദേവതയുടെ വാഹനത്തേയും ക്ഷേത്ര ദേവതയും ആകാശത്തിലുള്ള നക്ഷത്രങ്ങളെയും നവഗ്രഹത്തെയും ഉദ്ദേശിച്ചാണ് ഇത് ചെയ്യുന്നത്. ഇങ്ങനെ തൊഴുത് കൊടിമരത്തില് ഒരു പ്രദക്ഷിണം എടുത്ത ശേഷമാണ് ദേവനെ വന്ദിക്കേണ്ടത്. കൊടിമരച്ചുവട്ടില് മാത്രമെ നമസ്കരിക്കാന് പാടുള്ളൂ എന്നുമാണ് വിശ്വാസം.......
ദോഷങ്ങളിൽ വച്ച് ഏറ്റവും വലുതാണ് പിതൃദോഷം: അതിനുള്ള കാരണങ്ങളും പരിഹാരവും......
ദോഷങ്ങളിൽ വച്ച് ഏറ്റവും വലുതാണ് പിതൃദോഷം. പിതൃദോഷമുള്ളവർക്ക് അത് സ്വന്തം അനുഭവങ്ങളിൽക്കൂടി ബോധ്യമാകുമെന്നാണ് വിശ്വാസം പിതൃദോഷത്തിനുള്ള കാരണങ്ങൾ *വയസ്സ്കാലത്ത് മാതാപിതാക്കളെ ശരിയായി സംരക്ഷിക്കാതിരിക്കുക. *മാതാപിതാക്കളോട് സ്നേഹാദരവ് പ്രകടിപ്പിക്കാതെ ക്രൂരവാക്കുകളാൽ വേദനിപ്പിക്കുക മറ്റുള്ളവരുടെ വാക്ക് കേട്ട് മാതാപിതാക്കളെ ശ്രദ്ധിക്കാതിരിക്കുക. *ഭക്ഷണം നൽകാതിരിക്കുക. അവരുടെ മനസ്സിനെ നിരന്തരം വിഷമിപ്പിക്കുക. പരിഹാര മാർഗ്ഗങ്ങൾ.....
*പിതൃകർമം വേണ്ടവിധം അനുഷ്ഠിക്കുന്നതാണ് ഇതിന് പരിഹാരം. *ജീവിച്ചിരിക്കുമ്പോൾ അച്ഛനമ്മമാരെ സ്നേഹിക്കുക, അവർക്കു കരുതൽ നൽകുക. *‘ഞാൻ വീണു കിടന്നാൽ എന്റെ മകനോ മകളോ എന്നെ സംരക്ഷിച്ചു കൊള്ളും’ എന്ന് അച്ഛനോ അമ്മയ്ക്കോ വിശ്വാസം ഉണ്ടായാല് അതിൽ മാത്രമേ പുണ്യമുള്ളൂ. *പിതൃമോക്ഷത്തിനായി ശ്രാദ്ദ കർമങ്ങൾ ചെയ്യേണ്ടത് അത്യാവശ്യമാണ്. *ക്ഷേത്രങ്ങളിൽ അന്നദാനം നടത്തുക, *പാവപ്പെട്ടവർക്ക് വസ്ത്രങ്ങളും ആഹാരവും ദക്ഷിണയും നൽകുക.......
Read more at: https://janmabhumi.in/2024/06/27/3217226/samskriti/pithrudosha-and-the-remedies/.
 
                         Swami Saranam
                                    Swami Saranam                                 
                    
                 
                    
                 
                    
                 
                    
                 
                    
                 
                    
                 
                    
                