മഹാരാഷ്ട്ര അംബര്‍നാഥിലെ പ്രസിദ്ധമായ നവേരപാര്‍ക്ക് അയ്യപ്പക്ഷേത്രം
Ayyappa Temple In Navera Park Mumbai Maharashtra
 
                                മഹാരാഷ്ട്ര, അംബര്‍നാഥിലെ പ്രസിദ്ധമായ നവേരപാര്‍ക്ക് അയ്യപ്പക്ഷേത്രം നവേര പാര്‍ക്ക്, അംബര്‍നാഥ് ( വെസ്റ്റ് )
അയ്യപ്പ സ്വാമിയുടെ ചൈതന്യവും , കീര്‍ത്തിയും, ശക്തിയും പകര്‍ന്ന് മുബൈയില്‍ അംബര്‍നാഥിലെ നവേരപാര്‍ക്ക് അയ്യപ്പക്ഷേത്രം പ്രശസ്തമാകുകയാണ്. അംബര്‍നാഥിലെയും, ചുറ്റുപാടുമുളള സ്ഥലങ്ങളിലെയും മലയാളികള്‍ക്കും മറ്റ് ഭക്തന്‍മാര്‍ക്കും ആശ്രയകേന്ദ്രമാണ് അംബര്‍നാഥിലെ നവേരപാര്‍ക്ക് അയ്യപ്പക്ഷേത്രം. ഏകദേശം 35 വര്‍ഷമായി മുബൈയിലെ മലയാളി സമൂഹത്തിന് ഭകത്മാര്‍ഗ്ഗം ചൊരിയുന്നു അയ്യപ്പസ്ഥാനമാണ് ഈ ക്ഷേത്രം.

ഈ മഹാ നഗരത്തില്‍ ഈ ക്ഷേത്രത്തിനോട് ചേര്‍ന്ന് ഒരു ക്ഷേത്ര ഓഡിറ്റോറിയവും നിലവിലുണ്ട്. മുബൈയില്‍ എത്തുന്ന ഏതൊരു മലയാളിയും ഈ ക്ഷേത്രം സന്ദര്‍ശിക്കുന്നത് പതിവാണ്. ആചാരപ്രകാരമുളള എല്ലാ ക്ഷേത്ര ചടങ്ങുകളും ഈ ക്ഷേത്രത്തില്‍ നിത്യേനെ നടന്നുപോരുന്നതാണ്.

ഭാഗവത സപ്താഹ പാരായണവും എല്ലാ വര്‍ഷവും മുടങ്ങാതെ ഇവിടെ നടത്താറുണ്ട്. ഒരു കൂട്ടം മലയാളികള്‍ ചേര്‍ന്ന ഒരു ട്രസ്റ്റാണ് ഇവിടുത്തെ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.

ഇവിടേക്ക് എത്തുവാന്‍ താനെയില്‍ നിന്നും അംബര്‍നാഥ് വഴിയുളള ട്രെയിനില്‍ കയറി അംബര്‍നാഥില്‍ ഇറങ്ങി ഓട്ടോയില്‍ 100 രൂപ നല്‍കിയാല്‍ ഈ ക്ഷേത്രത്തില്‍ എത്തി ചേരാവുന്നതാണ്. ( ഷെയര്‍ ഒട്ടോയില്‍ 25 രൂപ )


അംബര്‍നാഥ്
2014 ജൂലൈ 31 വരെ, 1.2 കോടിയിലധികം ജനസംഖ്യയുള്ള രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള ജില്ലയായിരുന്നു താനെ. , ജവഹർ , തലസരി , വിക്രംഗഢ് , വാഡ , ദഹനു , പാൽഘർ , വസായ് എന്നീ താലൂക്കുകൾ പഴയ താനെ ജില്ലയിൽ നിന്ന് വേർപെടുത്തി പാൽഘർ എന്ന പുതിയ ജില്ല രൂപീകരിച്ചു . താനെ , ഭിവണ്ടി, കല്യാൺ , ഉല്ലാസ്നഗർ , അംബർനാഥ്, മുർബാദ് , ഷഹാപൂർ എന്നീ താലൂക്കുകളാണ്.
അംബര്നാഥ് ശിവ ക്ഷേത്രം.
രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളില് ഒന്നാണ് അംബര്നാഥ് ക്ഷേത്രം. ആകാശത്തിന്റെ രാജാവ് എന്നാണ് അംബര്നാഥന് എന്ന വാക്കിനര്ത്ഥം.വാല്ദുനി നദിയുടെ തീരത്താണ് ക്ഷേത്രമുള്ളത്.
മുബൈയില്‍ അംബര്‍നാഥിലാണ് മലയാളികള്‍ ഏറെ താമസിക്കുന്നത്.  അംബര്‍നാഥ് മെഷീനറി ടൂളുകള്‍ നിര്‍മ്മിക്കുന്ന ഒരു വലിയ വ്യവസായ നഗരമാണ്.
 
                         Swami Saranam
                                    Swami Saranam                                 
                    
                 
                    
                 
                    
                 
                    
                 
                    
                 
                    
                 
                    
                